തൃക്കരിപ്പൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം
നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു.
കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നു. തൃക്കരിപ്പൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. സംഘര്‍ഷ മേഖലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ രണ്ട് കമ്പനി ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ട ആക്രമണം തുടരുകയാണ്. തൃക്കരിപ്പൂര്‍, നടക്കാവ്, ഉദിനൂര്‍ ഭാഗങ്ങളിലൂണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്ക് നേരെ അക്രമം നടന്നു. സിപിഐം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
ബേഡകത്ത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ എട്ട് കമ്പനി കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ജില്ലയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ജില്ലയില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്.