എല്‍ഐസി പോളിസി ഉടമകളും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കുന്നു
ഇങ്ങനെ 9000 രൂപ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയായ ബാങ്ക് മുന്‍ മാനേജര്‍ പരാതി നല്‍കിയപ്പോഴാണ് എല്‍ഐസി അധികൃതര്‍ തട്ടിപ്പ് വിവരം അറിയുന്നത്.
ബാങ്ക് ഇടപാടുകാര്‍ക്ക് പിന്നാലെ എല്‍ഐസി പോളിസി ഉടമകളെയും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇരയാക്കുന്നു. ഏജന്റുമാര്‍ പണം തട്ടുന്നത് ഒഴിവാക്കാനെന്ന് പറഞ്ഞാണ് പോളിസി ഉടമകളെ കബളിപ്പിക്കുന്നത്. ഇങ്ങനെ 9000 രൂപ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയായ ബാങ്ക് മുന്‍ മാനേജര്‍ പരാതി നല്‍കിയപ്പോഴാണ് എല്‍ഐസി അധികൃതര്‍ തട്ടിപ്പ് വിവരം അറിയുന്നത്.
എല്‍ഐസിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് പോളിസി ഉടമകളെ തേടി ഫോണ്‍ കോള്‍ എത്തുന്നത്. പോളിസി നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും കൈമാറി ആദ്യം തട്ടിപ്പുകാര്‍ പോളിസി ഉടമയുടെ വിശ്വാസം ആര്‍ജിക്കും. എത്ര പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന ആശങ്കയിലാണ് എല്‍ ഐ സി അധികൃതര്‍.