പത്തനംതിട്ടയില്‍ പടക്കപ്പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

Update: 2018-05-15 05:10 GMT
പത്തനംതിട്ടയില്‍ പടക്കപ്പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു
Advertising

ഏഴ് പേര്‍ക്ക് പരിക്കുപറ്റി, ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഘോഷങ്ങളുടെ ഭാഗമായി

പത്തനംതിട്ട ഇരവിപേരൂരില്‍ പടക്കപ്പുരക്ക് തീപിടിച്ച് കരിമരുന്ന് കരാറുകാരനും ഭാര്യയും മരിച്ചു. ആറ് പേര്‍ക്ക് പരിക്കുപറ്റി, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഘോഷങ്ങളുടെ ഭാഗമായി വെടിവഴിപാട് നടത്താന്‍ സജ്ജമാക്കിയ കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. കരിമരുന്ന് പ്രയോഗം നടത്തുന്നതിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Full View

രാവിലെ 9.40 ഓടെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. അപകടത്തില്‍പെട്ട കരിമരുന്ന് കരാറുകാരന്‍ ഹരിപ്പാട് മഹാദേവികാട് സ്വദേശി ഗുരുദാസ് അപകടസ്ഥലത്തും ഭാര്യ ആശ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മരിച്ചു. ചികിത്സയില്‍ കഴിയുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അഭിജിത്തിന്റെ നില അതീവ ഗുരുതരമാണ്, ഈയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവഴിപാട് നടത്തുന്നതിനായാണ് കരിമരുന്ന് സൂക്ഷിച്ചിരുന്നത്. നാളെ വൈകീട്ട് ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടും ഒരുക്കിയിരുന്നു. എന്നാല്‍ ഇതിന് സംഘാടകര്‍ അനുമതി തേടിയിരുന്നില്ലെന്ന് എ ഡി എം വ്യക്തമാക്കി

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആചാര്യന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ആയിരക്കണക്കിന് പേരാണ് സഭാ ആസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ കരിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആള്‍തിരക്കില്ലാതിരുന്നതിനാല്‍ ദുരന്തത്തിന്റെ വ്യപ്തി വര്‍ദ്ധിപ്പിച്ചില്ല.

Tags:    

Similar News