വേങ്ങര ഫലം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാക്കേണ്ടെന്ന് ചെന്നിത്തല
ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി ചെന്നിത്തല...
\വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്താലാക്കേണ്ട ആവശ്യമില്ലെന്ന് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. കഴിഞ്ഞ തവണ വേങ്ങരയില്‍ നേടിയ ഭൂരിപക്ഷം ഇക്കുറി ലഭിക്കുമോയെന്ന് ഉറപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയല്ലല്ലോ കെ എന്‍ എ ഖാദറെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. എന്നാല്‍ ഈ നിലപാടിനെ പാടെ തള്ളുകയാണ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ വേങ്ങരയില്‍ നേടിയ ഭൂരിപക്ഷം ഇക്കുറിയുണ്ടാകുമോയെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
വേങ്ങരയില്‍ ചരിത്ര വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ചെന്നിത്തലയുടെ ഈ പ്രതികരണം.