എറണാകുളത്ത് സിപിഎമ്മിന് ഈഴവ സ്ഥാനാര്‍ത്ഥിയില്ല; തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

Update: 2018-05-17 06:07 GMT
Editor : admin
എറണാകുളത്ത് സിപിഎമ്മിന് ഈഴവ സ്ഥാനാര്‍ത്ഥിയില്ല; തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
Advertising

എറണാകുളം ജില്ലയില്‍ സിപിഎം ഈഴവ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

Full View

എറണാകുളം ജില്ലയില്‍ സിപിഎം ഈഴവ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഈഴവ വോട്ടുകള്‍ ധാരാളമുള്ള ജില്ലയിലെ മണ്ഡലങ്ങളില്‍ ഇത് യുഡിഎഫിനും ബിജെപിക്കും ഗുണം ചെയ്യുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവ വിഭാഗത്തെ സിപിഎം തഴഞ്ഞത് പ്രചാരണ വിഷയമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലയിലെ ബിജെപി - ബിഡിജെഎസ് സഖ്യം.

ജില്ലയില്‍ പുതുതായി ഏറ്റെടുത്ത കോതമംഗലം ഉള്‍പ്പടെ 11 ഇടത്താണ് സിപിഎം മത്സരിക്കുന്നത്. 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതിനോടകം തന്നെ ജില്ലാസെക്രട്ടറിയേറ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, വൈപ്പിന്‍, ആലുവ, പറവൂര്‍ തുടങ്ങി ജില്ലയില്‍ ഈഴവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള എട്ടിലേറെ മണ്ഡലങ്ങളാണ് ഉള്ളത്. മിക്ക മണ്ഡലങ്ങളിലും നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ ഈഴവ വിഭാഗത്തിനുണ്ട്. ഇവയില്‍ 7 ഇടത്തും മത്സരിക്കുന്ന സിപിഎം പക്ഷെ ഈഴവ സമുദായത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ ആരെയും രംഗത്തിറക്കിയിട്ടില്ല. ഇത് തിരഞ്ഞെടുപ്പില്‍ ബിജെപി - ബിഡിജെഎസ് സഖ്യം പ്രചാരണവിഷയമാക്കുമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ നാലിടത്താണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇതിനുപുറമെ ബിജെപിയും ഈഴവ സ്ഥാനാര്‍ത്ഥികള്‍ക്കാണ് മിക്ക മണ്ഡലങ്ങളിലും പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ജില്ലയിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയില്‍ 60000 ത്തിനും 70000ത്തിനുമിടയിലാണ് ഈഴവ വോട്ടുകളുള്ളത്. ഇവിടെ സിപിഎം രംഗത്തിറക്കിയത് നായര്‍ സമുദായത്തില്‍പെട്ട സ്ഥാനാര്‍ത്ഥിയെയാണ്. ഇത് കെ ബാബുവിനും ബിജെപി - ബിഡിജെസ് സഖ്യത്തിനും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതിനെതിരെ ജില്ലാസെക്രട്ടറിയറ്റില്‍ തന്നെ വിമര്‍ശനമുയര്‍ന്നെങ്കിലും വിഎസും പിണറായിയും ഈഴവ വിഭാഗത്തില്‍പെട്ടവരാണെന്ന മറുപടിയാണ് കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജന്‍ നല്‍കിയത്. എക്കാലത്തും എല്‍ഡിഎഫിനെ പിന്തുണച്ചിട്ടുള്ള ഈഴവ വോട്ടുബാങ്ക് ഇത്തവണ വഴിമാറിയാല്‍ വലിയ തിരിച്ചടി തന്നെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News