ഞാന്‍ പരേതനല്ല, പക്ഷേ, മരണം വരെ വോട്ട് ചെയ്യുമെന്ന് സുരേന്ദ്രനോട് അഹ്‍മദ് കുഞ്ഞി

Update: 2018-05-18 05:48 GMT
ഞാന്‍ പരേതനല്ല, പക്ഷേ, മരണം വരെ വോട്ട് ചെയ്യുമെന്ന് സുരേന്ദ്രനോട് അഹ്‍മദ് കുഞ്ഞി
Advertising

പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈകോടതി അഹ്‍മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചു. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്‌മദ് കുഞ്ഞിയാണ് സമന്‍സ് കൈപറ്റിയത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നു. മീഡിയവണ്‍ എക്സിക്യൂസീവ്

കോടതിയില്‍ നിന്നും വന്ന സമന്‍സ് ആദ്യം അമ്പരപ്പോടെയാണ് അഹ്‍മദ് കുഞ്ഞി സ്വീകരിച്ചത്. മരിച്ചശേഷം വോട്ട് രേഖപ്പെടുത്തിയതിനാലാണ് സമന്‍സ് എന്നറിഞ്ഞതോടെ പിന്നീട് മുഖത്ത് ചിരിപടര്‍ന്നു. പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മരിക്കുന്നത് വരെ അത് നിര്‍വ്വഹിക്കുമെന്നും അഹ്‍മദ് പറയുന്നു.

ബാക്രബയലിലെ തന്നെ അനസിനും സമന്‍സ് കിട്ടിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ ഇതുവരെയായി അനസ് വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടേയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നാണ് കെ സുരേന്ദ്രന്റ‍ ആരോപണം. ഈ ആരോപണത്തെ തള്ളികളയുന്നതാണ് അഹ്‍മദ് കുഞ്ഞിയുടെയും അനസിന്‍റെയും അനുഭവം.

മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് കെ സുരേന്ദ്രന്‍റെ ആവശ്യം.

Full ViewFull View
Tags:    

Similar News