കെപിസിസി രാഷ്ട്രീയ കാര്യ സമിതി പ്രഖ്യാപനം ഒരാഴ്ചക്കകം

Update: 2018-05-19 23:54 GMT
Editor : Jaisy
കെപിസിസി രാഷ്ട്രീയ കാര്യ സമിതി പ്രഖ്യാപനം ഒരാഴ്ചക്കകം
Advertising

സമിതിയില്‍ 15 അംഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന

Full View

കെപിസിസി രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടാകും. സമിതിയില്‍ 15 അംഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന. കെപിസിസി അധ്യക്ഷനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. സമിതിയിലെ അംഗങ്ങളെ ഹൈകമാന്‍ഡ് ഒരാഴ്ചക്കകം പ്രഖ്യാപിക്കും.

നേതൃമാറ്റവും സംഘടനാ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ടുമുള്ള കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ പോരാട്ടം രാഷ്ട്രീയകാര്യസമിതി രൂപീകരണത്തിലും പുനസംഘടനയിലുമാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 23 ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെങ്കിലും തീരുമാനം മറ്റൊരു തീരുമാനത്തിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ കഴിയാതെ സംഘടാന തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ എഐസിസിക്ക് കഴിയില്ല. കെപിസിസി തലത്തില്‍ കൂട്ടായ ചര്‍ച്ചക്കും തീരുമാനമെടുക്കുന്നതിനുമുള്ള രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം ഉടന്‍ ഉണ്ടാകും. മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പ് നേതാക്കളെയും ഉള്‍പ്പെടുത്തിയാകും ഇതിന്റെ രൂപീകരണം.

ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ ഉടന്‍ സമിതിയുടെ ലിസ്റ്റ് എഐസിസി പ്രഖ്യാപിക്കും. 15 പേരടങ്ങുന്ന സമിതിയുടെ അധ്യക്ഷന്‍ കെപിസിസിസി പ്രസിഡന്റായിരിക്കും. പുനസംഘനാ നടപടികള്‍ ഓണം കഴിഞ്ഞയുടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതായിരിക്കും ആദ്യ നടപടി. ഡി സിസി ബ്ലോക്ക് മണ്ഡലം അവസാനം കെ പി സിസി എന്നിങ്ങനെയായിരിക്കും പുനസംഘടന. അടുത്ത മാസം രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തുന്നുണ്ട്. പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ രാഹുലിന്റെ സന്ദര്‍ശനത്തിലുണ്ടാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News