കേരളം പനിച്ചുവിറയ്ക്കുന്നു

Update: 2018-05-19 13:39 GMT
Editor : Jaisy
കേരളം പനിച്ചുവിറയ്ക്കുന്നു
Advertising

ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

Full View

പനി വ്യാപകമായതോടെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ദിവസവും നൂറിലധികം പേരാണ് പനി ബാധിച്ച് ചികിത്സക്കെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ തുറക്കുകയും. ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ വര്‍ഷത്തെ വേനലില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തലസ്ഥാന നഗരത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഡെങ്കി പ്പനി പിടിപെട്ടത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന ആക്ഷേപവും ഉണ്ട്. ഡെങ്കി വ്യാപകമായ തിരുവനന്തപുരം നഗരത്തില്‍ പ്രതീക്ഷിച്ചതിലും കുറവ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് ലക്ഷക്കണക്കിന് പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഈ നാല് മാസത്തിനിടെ മാത്രം 663032 പേര്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News