ചിന്ത രവീന്ദ്രന്‍ വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷം

Update: 2018-05-20 22:07 GMT
ചിന്ത രവീന്ദ്രന്‍ വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷം
Advertising

ഓരോ യാത്രയും തന്‍റെ രാഷ്ട്രീയ അന്വേഷണമാണ് എന്ന് പ്രഖ്യാപിച്ച യാത്രികൻ .ഓരോ പ്രദേശത്തിന്‍റെയും ചരിത്രവും സംസ്കാരവും ലളിതമായ ഭാഷയില്‍ പറഞ്ഞ് തന്ന സഞ്ചാര സാഹിത്യകാരന്‍.

Full View

എഴുത്തുകാരനും, സഞ്ചാര സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന ചിന്ത രവീന്ദ്രന്‍ വിട പറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം. അനുസ്മരണം നാളെ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. പ്രൊഫസര്‍ ഗോപാല്‍ ഗുരുവാണ് ഇത്തവണ ചിന്ത അനുസ്മരണ പ്രഭാഷണം നടത്തും.

ഓരോ യാത്രയും തന്‍റെ രാഷ്ട്രീയ അന്വേഷണമാണ് എന്ന് പ്രഖ്യാപിച്ച യാത്രികൻ .ഓരോ പ്രദേശത്തിന്‍റെയും ചരിത്രവും സംസ്കാരവും ലളിതമായ ഭാഷയില്‍ പറഞ്ഞ് തന്ന സഞ്ചാര സാഹിത്യകാരന്‍. സാധാരണക്കാരുടെ ജീവിത ദുരിതത്തോടൊപ്പം നടന്ന മാധ്യമ പ്രവര്‍ത്തകന്‍. ലോകത്തെ മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെ വ്യാഖ്യാനിച്ച ചിന്തകൻ. ഇങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത ജീവിതമായിരുന്നു ചിന്തരവീന്ദ്രന്‍റേത്.

സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ചിന്തരവീന്ദ്രന്‍റെ ഓര്‍മ്മകളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജൂലൈ 31 ന് സാഹിത്യ അക്കാദമിയില്‍ ഒത്ത് ചേരും. മാധ്യമപ്രവര്ത്തഷകന്‍ ശശികുമാര്‍,ഡോ.സനല്‍ പി മോഹൻ,പി.എന്‍ ഗോപികൃഷ്ണന്‍ കെസി നാരായണൻ, തുടങ്ങിയവരും അനുസ്മരണ പ്രഭാഷണം നടത്തും.

Tags:    

Similar News