കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് എകെ ആന്റണി

Update: 2018-05-20 17:11 GMT
Editor : admin
കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് എകെ ആന്റണി
Advertising

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കേരളം മറുപടി നല്‍കും. ഇടതുപക്ഷത്തിന്റെ മദ്യനയം അവര്‍ക്ക് തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞു

കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കേരളം മറുപടി നല്‍കും. ഇടതുപക്ഷത്തിന്റെ മദ്യനയം അവര്‍ക്ക് തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞു.

അഴിമതി തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് അഴിമതിയെ ഒരുകാലത്തും അനുകൂലിച്ചിട്ടില്ലെന്നും എന്നാല്‍ ആരോപണം കൊണ്ട് മാത്രം കാര്യമില്ലെന്നും ആന്റണി പറഞ്ഞു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരേയൊരു നേതാവ് മാത്രമേ കേരളത്തിലുള്ളൂ. അദ്ദേഹം ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. സംസ്ഥാനത്ത് പ്രധാനമത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News