കെഎസ്ആര്‍ടിസി ബസിലെ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി

Update: 2018-05-21 13:49 GMT
Editor : Jaisy
കെഎസ്ആര്‍ടിസി ബസിലെ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി
Advertising

കെഎസ്‍ആര്‍ടിസി വോള്‍വോ ബസില്‍ ബംഗളൂരു മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

Full View

കെഎസ്ആര്‍ടിസി ബസിലെ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്‍ആര്‍ടിസി വോള്‍വോ ബസില്‍ ബംഗളൂരു മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വിശാഖ പട്ടണത്ത് സംസ്ഥാന ഗതാഗത മന്ത്രിമാരുടെ യോഗത്തിനു ശേഷം ബംഗളൂരുവിലെത്തിയപ്പോഴാണ് യാത്ര കെഎസ്‍ആര്‍ടിസിയിലാകാമെന്ന് മന്ത്രി തീരുമാനിച്ചത്. വിഐപി പദവിയൊക്കെ മാറ്റിവെച്ച് മറ്റ് യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് പ്രശ്നങ്ങള്‍ നേരിട്ടറിയുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. പിന്നെ രാത്രി 10.50 നുള്ള വോള്‍വോ ബസില്‍ കയറി കോഴിക്കോടേക്ക്. പുലര്‍ച്ചെ 5.15ന് കോഴിക്കോടെത്തി. ഇതിനിയില്‍ പ്രശ്നങ്ങള്‍ യാത്രക്കാരോട് നേരിട്ട് ചോദിച്ചു. സ്റ്റാന്‍ഡിലിറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ഗസ്റ്റ് ഹൌസിലേക്ക് പോയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News