മലയാളികളുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കും
Update: 2018-05-21 19:57 GMT
ദുരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. കേസില്‍ അന്തര്‍ദേശീയ ബന്ധമുള്ളതിനാല്‍ കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു
ദുരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്. കേസില്‍ അന്തര്‍ദേശീയ ബന്ധമുള്ളതിനാല്‍ കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് നടപടി. ഇന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 20ഓളം പേര്‍ കാണാതായ സംഭവത്തില്‍ ഇപ്പോള്‍ കേരള പൊലീസാണ് അന്വേഷിക്കുന്നത്.