സംസ്ഥാനത്ത് പകര്‍ച്ചപനി മരണം 117
ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആശുപത്രികളില്‍ കൂടുതല്‍ പനി വാര്‍ഡുകള്‍ തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് പകര്‍ച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 117 ആയി. ഇന്നലെ മലപ്പുറം, കൊല്ലം ജില്ലകളിലായി നാല് പേര്‍ മരിച്ചു. മലപ്പുറത്ത് ഡിഫ്ത്തീരിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
പല തരത്തിലുള്ള പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും പെരുകുകയാണ്. 9549 പേര്‍ ഇന്നലെ മാത്രം ആശുപത്രികളിലെത്തി. ഇതില്‍ 419 പേരെ കിടത്തി ചികിത്സിക്കുകയാണ്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് പത്തനാപുരം സ്വദേശി സുരേഷ് കുമാര്‍ മരിച്ചു. മലപ്പുറം തിരൂരിലെ ആയിശ ബീവിയും, പുളിക്കലിലെ സരോജിനയും ഡെങ്കിപ്പനിമൂലമാണ് മരിച്ചത്. മലപ്പുറത്തെ തന്നെ പുളിക്കലിലുള്ള ഷിഹാബുദ്ദീന്‍ എന്ന യുവാവ് മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് മരിച്ചു.
മലപ്പുറത്ത് ഇന്നലെ ഒരു ഡിഫ്ത്തീരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടു ലക്ഷത്തിലേറെ പേരാണ് ഈ വര്‍ഷം ഇതേ വരെയായി സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. ഈ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആശുപത്രികളില്‍ കൂടുതല്‍ പനി വാര്‍ഡുകള്‍ തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.