ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടി സമാപിച്ചു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്...
ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് കൊച്ചിയില്‍ സമാപനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്റെ സാമ്പത്തികനില അപകടകരമായ നിലയിലല്ലെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് പറഞ്ഞു. നോട്ട് നിരോധനത്തെക്കുറിച്ച് തന്റെ മുന്‍നിലപാട് തെറ്റായിരുന്നുവെന്നകാര്യം തുറന്ന് സമ്മതിച്ചതാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു
ഡിജിറ്റല്‍ ഭാവിയിലേക്ക് എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഉച്ചകോടി സംഘടിപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഉച്ചകോടിയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് ചെന്നിത്തല നിര്‍വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തി. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്നത് തെറ്റായപ്രചാരണമാണെന്ന് കണ്ണന്താനം പറഞ്ഞു
കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടണമെന്നും അത് പ്രായോഗികമായി ഗുണം ചെയ്യുമെന്നും ഉച്ചകോടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ്. നോട്ട് നിരോധനം തെറ്റാണെന്ന് ബോധ്യപ്പെട്ടതായും ഗീതാ ഗോപിനാഥ് പറഞ്ഞു.
ഐടി, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, അത്യാധുനിക സാങ്കേതികത, ഡിജിറ്റല്‍ ഡേറ്റ തുടങ്ങിയ മേഖലകളില്‍ നിന്നായി മുപ്പതില്‍ പരം വിദഗ്ധരുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ടായിരുന്നു.