കണ്ണൂരിൽ ഇരിട്ടി ചരൽപ്പുഴയിൽ രണ്ടുപേർ മുങ്ങിമരിച്ചു
കൊറ്റാളി സ്വദേശി വിൻസെന്റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
Update: 2024-12-28 12:20 GMT
കണ്ണൂർ: ഇരിട്ടി ചരൽപ്പുഴയിൽ രണ്ടുപേർ മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിൻസെന്റ് (42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
അമ്മയെ കാണാൻ വേണ്ടിയാണ് വിൻസെന്റ് ഇരിട്ടിയിലെത്തിയത്. ആൽബിൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് വിൻസെന്റ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിട്ടില്ല. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം.