ദലിത്, കീഴാള എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വിവാദമാകുന്നു

Update: 2018-05-23 00:26 GMT
Editor : Subin
ദലിത്, കീഴാള എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വിവാദമാകുന്നു
Advertising

ഈ പദങ്ങളുടെ പ്രയോഗം അപകര്‍ഷതാബോധമുണ്ടാക്കുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഉത്തരവുകള്‍ ഇറക്കിയതെന്നാണ് എസ്‍സി എസ്ടി കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പകരമായി ദലിത്, കീഴാള എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വിവാദമാകുന്നു. ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് പി ആര്‍ ഡി വകുപ്പും കീഴാള എന്ന പദം ഉപയോഗിക്കരുതെന്ന് പട്ടികജാതി വികസന വകുപ്പുമാണ് ഉത്തരവിറക്കിയത്. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തെ ചോദ്യം ചെയ്യുന്നതാണ് സര്‍ക്കാര്‍ നടപടിയെടുന്നാണ് വിമര്‍ശം.

Full View

ഹരിജന്‍ ദലിത് എന്നീ പദങ്ങള്‍ പട്ടികജാതി വര്‍ഗ വിഭാഗങ്ങളെ അവഹേളിക്കുന്ന തരത്തിലായതിനാല്‍ പി ആര്‍ ഡി ക്ക് കീഴിലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് ഈ മാസം 7 ന് ഇറങ്ങിയ ഉത്തരവിലുള്ളത്. ഈ വര്‍ഷം ജൂലൈയില്‍ പട്ടികജാതി വികസന വകുപ്പിറക്കിയ മറ്റൊരു ഉത്തരവില്‍ കീഴാള വിഭാഗം എന്ന പദം ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍റെ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ഉത്തരവുകളും ഇറങ്ങിയത്. ഈ പദങ്ങളുടെ പ്രയോഗം അപകര്‍ഷതാബോധമുണ്ടാക്കുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഉത്തരവുകള്‍ ഇറക്കിയതെന്നാണ് എസ് സി എസ് ടി കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.

ഹരിജന്‍ എന്ന പ്രയോഗത്തിനെതിരെ ദലിത് സമൂഹം തന്നെ രംഗത്തുവരികയും 2012 ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ ഒഴിവാക്കുകയും ചെയ്തതാണ്. എന്നാല്‍ ദലിത്, കീഴാള എന്നീ പ്രയോഗങ്ങള്‍ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്നതാണെന്നും അത് ഒഴിവാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് വലിയൊരു വിഭാഗം ദലിത് ചിന്തകര്‍ക്കുള്ളത്. സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ വഴിവെക്കുമെന്ന സൂചനയാണ് പിന്നാക്ക വിഭാഗങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News