മൂന്നാർ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമം
ഹര്‍ത്താല്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് കടകളടപ്പിച്ചു.വാഹനങ്ങള്‍ തടഞ്ഞു.റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറി ഗതാഗതം തടസപ്പെടുത്തി. വിനോദ സഞ്ചാരികളെ തെറിവിളിച്ചു
സി പി എം പിന്തുണയോടെ മൂന്നാർ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമം.. വനം - റവന്യൂ വകുപ്പുകൾ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. മാധ്യമങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. സിപിഐ ഹർത്താലിൽ പങ്കെടുക്കുന്നില്ല.,
മൂന്നാറിലെ 10 പഞ്ചായത്തുകളിലാണ് മൂന്നാർ സംരക്ഷണസമിതി ഹർത്താല്‍ നടത്തുന്നത്.ഹര്‍ത്താല്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് കടകളടപ്പിച്ചു.വാഹനങ്ങള്‍ തടഞ്ഞു.റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറി ഗതാഗതം തടസപ്പെടുത്തി. വിനോദ സഞ്ചാരികളെ തെറിവിളിച്ചു.,ആവശ്യത്തിന് പൊലീസ് ഇല്ലാതിരുന്നതിനാൽ പ്രവർത്തകർ തെരുവിൽ അഴിഞ്ഞാടി.അക്രമികളില്‍ അഞ്ച് പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രകടനം നടത്തി.,