കുഴികള്‍ സ്വന്തം പണം മുടക്കി ടാര്‍ ചെയ്ത് മാതൃകയായി ഒരു നാട്

Update: 2018-05-25 17:50 GMT
Editor : admin
കുഴികള്‍ സ്വന്തം പണം മുടക്കി ടാര്‍ ചെയ്ത് മാതൃകയായി ഒരു നാട്
Advertising

കണ്ണൂര്‍ പറശനിക്കടവിലാണ് നാട്ടുകാര്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് കുഴിയടക്കാന്‍ ആരംഭിച്ചത്

Full View

മഴയെത്തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട കുഴികള്‍ സ്വന്തം പണം മുടക്കി ടാര്‍ ചെയ്ത് മാതൃകയാവുകയാണ് ഒരു നാട്. കണ്ണൂര്‍ പറശ്ശനിക്കടവിലാണ് നാട്ടുകാര്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് കുഴിയടക്കാന്‍ ആരംഭിച്ചത്. സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവിന്റെ നേതൃത്വത്തിലാണ് വേറിട്ട ഈ സംരഭം.

മഴ ശക്തമായതോടെ റോഡിലെ കുഴികളും വലുതായിത്തുടങ്ങി.കുഴിയടക്കാന്‍ അധികൃതരോട് അവശ്യപ്പെട്ടപ്പോള്‍ മഴ കഴിയട്ടെയെന്ന് മറുപടി. മഴ കഴിയാന്‍ നിന്നാല്‍ റോഡിന്റെ പണി തീരുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഒടുവില്‍ സ്വന്തം നിലയില്‍ കുഴിയടക്കാന്‍ തീരുമാനിച്ചു.പിന്തുണയുമായി സ്ഥലം എം.എല്‍.എ ജയിംസ് മാത്യു കൂടി എത്തിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. പറശ്ശനിക്കടവ്-മയ്യില്‍-പഴശി റോഡിലെ മൂന്ന് കിലോമീറ്ററിലധികം വരുന്ന റോഡിലെ കുഴികളാണ് ഇന്നലെ ഒരു ദിവസം കൊണ്ട് നാട്ടുകാര്‍ ടാര്‍ ചെയ്ത് വൃത്തിയാക്കിയത്.ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉത്പന്നമായ ഇന്‍സ്റ്റ ന്ഡ്ന റോഡ് മിക്സിങ്ങ് കണ്ടന്റ് ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ ടാറിങ്ങ്. ഏത് മഴയിലും 10 മിനിട്ട് കൊണ്ട് ടാറിങ്ങ് പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്റെ ഗുണം.സാധാരണ രീതിയില്‍ ഇത്ര ദൂരം ടാര്‍ ചെയ്യാന്‍ അഞ്ച് ലക്ഷത്തിലേറെ ചിലവാകുമെങ്കില്‍ ഇവര്‍ക്ക് ചെലവായത് 50000 രൂപയില്‍ താഴെ മാത്രം.

പദ്ധതി വിജയം കണ്ടതോടെ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളിലും ഇത്തരത്തില്‍ ജനകീയ പങ്കാളിത്തത്തോടെ അറ്റകുറ്റ പണി നടത്താനാണ് എം.എല്‍.എയുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News