ജലോത്സവ പ്രേമികള്‍ക്ക് ആവേശമായി പുതിയ പരിഷ്‍കാരം
പരിഷ്‌കാരം നടപ്പിലാക്കാനെടുത്ത ജാഗ്രത വള്ളം കളിയുടെ സംഘാടനവും മികവുറ്റതാക്കി.
നെഹ്‌റു ട്രോഫി ജലോത്സത്തില്‍ സമയം അടിസ്ഥാനമാക്കിയപ്പോള്‍ മത്സരത്തിന് ആവേശം മാത്രമല്ല സമ്മാനിച്ചത് ചരിത്രം സൃഷ്ടിക്കുക കൂടിയായിരുന്നു. പരിഷ്‌കാരം നടപ്പിലാക്കാനെടുത്ത ജാഗ്രത വള്ളം കളിയുടെ സംഘാടനവും മികവുറ്റതാക്കി. വള്ളംകളിക്ക് ഡിജിറ്റല്‍ സംവിധാനം ആവിഷ്കരിച്ചത് മറ്റ് ജലോല്‍സവങ്ങളിലും പ്രയോഗിക്കാനാണ് സാധ്യത.
സ്റ്റാര്‍ടിംഗ് പോയിന്റില്‍ വിസില്‍ മുഴങ്ങിയാല്‍ ഫിനിഷിംഗ് പോയിന്റ് ആദ്യം കടക്കുന്നവര്‍ ഒന്നാമതെത്തുന്ന രീതിക്കാണ് ഇത്തവണ തിരുത്ത് വന്നത്. ഇരുപത് ചുണ്ടനുകള്‍ നാലു ട്രാക്കുകളിലായ് മത്സരിച്ചപ്പോള്‍ ഒന്നാമതായ് വേഗത്തില്‍ ഫിനിഷ് ചെയ്ത ആദ്യ നാലു ക്ലബുകളാണ് ഫൈനല്‍ ട്രാക്കിലെത്തിയത്. ഒന്നും, രണ്ടും, അഞ്ചും ഹീറ്റ്‌സില്‍ നിന്ന് ആരും ഫൈനലിലെത്താതിരുന്നത് ശ്രദ്ധയമായി. ഇതോടെ മൂന്നും നാലും ഹീറ്റ്‌സില്‍ നിന്നും നാലു ക്ലബുകളുടെ ഫൈനല്‍ ലൈനപ്പ് പ്രഖ്യാപിച്ചതോടെ വേമ്പനാടിന്റെ ഇരുകരകളും ആര്‍ത്തിരമ്പി.
കൃത്യമായ സ്റ്റാര്‍ടിംഗ്, സമയക്രമത്തിലെ സൂക്ഷ്മത എന്നിവ പാലിച്ചപ്പോള്‍ മത്സര നടത്തിപ്പും കാര്യക്ഷമമായി. ഇത്തരത്തില്‍ വള്ളം കളി നടത്തിയാല്‍ ഈ കായികയിനത്തിന് ആവേശകരമായ പ്രതികരണം ലഭിക്കുമെന്ന് ഇത്തവണത്തെ നെഹ്‌റു ട്രോഫി തെളിയിച്ചു. സമയം മാനദണ്ഡമാക്കിയതിന് ലഭിച്ച പിന്തുണ വരും വര്‍ഷങ്ങളിലും പരിഷ്‌കാരങ്ങള്‍ നടപ്പലാക്കാന്‍ നെഹ്‌റുട്രോഫി ജലോല്‍സവത്തിന്റെ സംഘാടകര്‍ക്ക ലഭിച്ച പിന്‍ബലമാണ്.