കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്

Update: 2018-05-25 14:37 GMT
Editor : admin
കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്
Advertising

പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പെണ്‍കുട്ടികള്‍ പ്ലസ് ടുവിന് തോല്‍കുമെന്ന ഭയത്താല്‍ വീട് വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം.

Full View

കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പ്ലസ്റ്റു പരീക്ഷയില്‍ തോല്‍കുമെന്ന ഭയത്താല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. എന്നാല്‍ കേസ് സിബിഐക്ക് കൈമാരണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍.

കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന ആതിര, ആര്യ, രാജി എന്നീ പെണ്‍കുട്ടികളുടെ ദുരൂഹ മരണം നടന്നിട്ട് 9 മാസം കഴിഞ്ഞു. ഇവരുടെ മരണത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലില്ലെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥിനികളുടെ മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തകരമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ നിലപാട്.

പ്ലസ് ടു വിദ്യാര്‍ഥികളായ 3 പെണ്‍കുട്ടികളെ 2015 ജൂലൈ ഒമ്പതിനാണ് കോന്നിയില്‍ നിന്ന് കാണാതായത്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പെണ്‍കുട്ടികള്‍ പ്ലസ് ടുവിന് തോല്‍കുമെന്ന ഭയത്താല്‍ വീട് വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം. ആത്മഹത്യ സൂചന നല്‍കുന്ന ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും തെളിവുകളായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച കേസ് പരിഗണിച്ച കോടതി കേസില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷയില്‍ തോല്‍കുമെന്ന ഭയത്താല്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുമ്പോള്‍ എന്തിന് ആത്മഹത്യക്ക് മൂന്ന് ദിവസം കാത്തിരുന്നു. രണ്ട് തവണ എന്തിന് ബാഗ്ലൂരില്‍ പോയി എന്നീ കാര്യങ്ങള്‍ സംശയത്തിന് ഇടനല്‍കുന്നതായും പെണ്‍കുട്ടികള്‍ക്ക് ഫോണുകളും മറ്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉള്ളതായി തങ്ങള്‍ക്ക് അറിവില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News