ഗുരുവായൂരില്‍ വരി നില്‍ക്കാതെ ദര്‍ശനത്തിന് സൌകര്യം

Update: 2018-05-25 18:21 GMT
ഗുരുവായൂരില്‍ വരി നില്‍ക്കാതെ ദര്‍ശനത്തിന് സൌകര്യം
Advertising

ആയിരം രൂപയുടെ നെയ്‍വിളക്ക് വഴിപാടു നടത്തുന്നവര്‍ക്കാണ് ഈ സൌകര്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരി നില്‍ക്കാതെയുള്ള പ്രത്യേക ദര്‍ശനത്തിന് സൌകര്യമൊരുക്കുന്നു. ആയിരം രൂപയുടെ നെയ്‍വിളക്ക് വഴിപാടു നടത്തുന്നവര്‍ക്കാണ് ഈ സൌകര്യം ലഭ്യമാകുക. ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ദേവസ്വം ചെയര്‍മാൻ അ‍‍ഡ്വ.കെബി മോഹൻദാസ് അറിയിച്ചു.

Full View

ഗുരുവായൂർ ക്ഷേത്രത്തിൽ അനധികൃതമായി പണം വാങ്ങി ദർശനം നടത്തിക്കുന്ന മാഫിയയെ തടയിടാനാണ് ദേവസ്വം ഭരണ സമിതി പ്രത്യേക സംവിധാനം ഒരുക്കുന്നത്. ആയിരം രൂപക്ക് ശ്രീലകത്ത് നെയ്‍വിളക്ക് വഴിപാട് നടത്തിയാൽ ഒരാൾക്ക് വരി നിൽക്കാതെ പ്രത്യേക ദർശന സൗകര്യം നൽകും. നിലവിൽ 4500 രൂപക്ക് നെയ്‍വിളക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്ക് ക്യൂ നിൽക്കാതെ കൊടിമരത്തിനു സമീപത്തു കൂടി അകത്തു പോയി ദർശനം നടത്താനുള്ള സൗകര്യമുണ്ട്. ദര്‍ശനത്തിന് ഒന്നോ രണ്ടോ പേര്‍ വരുമ്പോഴും 4500 രൂപ കൊടുക്കുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

എന്നാൽ തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഭക്തരിൽ നിന്ന് പണം ഈടാക്കി പ്രത്യേക ദര്‍ശനം അരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ശബരിമലയില്‍ പുതിയ ബോര്‍ഡ് ഭരണ സമിതി പണം ഈടാക്കി ദര്‍ശനം നല്‍കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇടത് സര്‍ക്കാര്‍ നിയമിച്ച ഭരണ സമിതിയാണ് പണം നൽകി പ്രത്യേക ദർശനത്തിന് വഴിയൊരുക്കുന്നതെന്നാണ് പ്രതിഷേധത്തിന് കാരണമാകുന്നത്

Tags:    

Similar News