കാബിനറ്റ് പദവിയുണ്ടായിട്ടും സൌകര്യങ്ങളില്ല; വിഎസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി
നിയമസഭയില്‍ പ്രത്യേക മുറിയോ സൌകര്യങ്ങളോ അനുവദിച്ചില്ലെന്ന് കാട്ടിയാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്
കാബിനറ്റ് റാങ്കുണ്ടായിട്ടും നിയമസഭയില്‍ അര്‍ഹമായ സൌകര്യങ്ങളില്ലാത്തതില്‍ വി എസ് അച്യുതാനന്ദന് അതൃപ്തി. നിയമസഭയില്‍ പ്രത്യേക മുറിയോ സൌകര്യങ്ങളോ അനുവദിച്ചില്ലെന്ന് കാട്ടി ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. കാര്യങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വിഎസ് കത്തില്‍ പരാതിപ്പെടുന്നു.
നിലവിൽ ഐഎംജി കെട്ടിടത്തിലാണ് വിഎസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കരണ കമ്മീഷന് ഓഫീസ് അനുവദിച്ചിട്ടുളളത്. സെക്രട്ടറിയേറ്റിനുളളിൽ തന്നെ കമ്മീഷന് ഓഫീസ് വേണമെന്നാണ് വിഎസിൻറ നിലപാട്. എന്നാൽ മാത്രമേ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകൂവെന്നും അദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക വസതിയായ കവടിയാർ ഹൌസിലേക്ക് താമസം മാറിയ ഘട്ടത്തിലും സെക്രട്ടറിയേറ്റിനുളളിൽ ഓഫീസ് ലഭിക്കുമെന്ന പ്രതീക്ഷ വിഎസ് പങ്കുവെച്ചിരുന്നു.
എന്നാൽ ഭരണപരിഷ്കരണ കമ്മീഷൻറ ഓഫീസ് ഐഎംജിയിൽ തന്നെയായിരിക്കുമെന്നും ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചുവെന്നുമാണ് പിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചത്.