എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം
Update: 2018-05-26 16:44 GMT
ആലങ്കാരികമായ പദപ്രയോഗം കൊണ്ടോ, ചെഗുവേരയുടെ ചിത്രം അണിഞ്ഞതുകൊണ്ടോ ആരും ഇടതുപക്ഷമാവുകയില്ല
സദാചാര പോലീസിന്റെ രൂപത്തിലും, മസിൽ പവറിന്റെ വക്താക്കളായും എസ്.എഫ്.ഐയിലെ കുട്ടികൾ പല കാമ്പസുകളിലും രംഗത്തു വരുന്നുണ്ടെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം.
ആലങ്കാരികമായ പദപ്രയോഗം കൊണ്ടോ, ചെഗുവേരയുടെ ചിത്രം അണിഞ്ഞതുകൊണ്ടോ ആരും ഇടതുപക്ഷമാവുകയില്ല. ഇടതുപക്ഷജാഗ്രതയിൽ വെള്ളം ചേർന്നാൽ വലതുപക്ഷ ശീലങ്ങൾ ഇടതുപക്ഷത്തെയും കീഴ്പ്പെടുത്തും. യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയെ നയിച്ചത് ഇടതുപക്ഷത്തിന്റെ മൂല്യബോധമാണോ എന്ന് ഉള്ളു തുറന്ന പരിശോധനകളുണ്ടാകണമെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
SFI അഖിലേന്ത്യ പ്രസിഡന്റ് സ: സാനുവിന്റെ പ്രസ്താവന ഇന്നത്തെ സാഹചര്യങ്ങളിൽ അതീവ പ്രാധാന്യമർഹിക്കുന്നു, വിദ്യാർത്ഥി പ്രസ്ഥാ...
Posted by Binoy Viswam on 11hb Februari 2017