മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യം കേരളത്തെ അറിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യം കേരളവുമായി ചര്‍ച്ച ചെയ്യുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. മുല്ലപ്പെരിയാറില്‍നിന്ന് കാര്‍ഷിക ആവശ്യത്തിനായി ജലം ശേഖരിക്കുന്ന ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു പനീര്‍ശെല്‍വം. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ടെത്തിയ ചോര്‍ച്ച സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ജലവിഭവവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ജലം കൊണ്ടുപോകുന്നതിന്റെ അളവ് വര്‍ധിപ്പിച്ചിരുന്നു. ഒപ്പം ലോവര്‍ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനവും തമിഴ്‌നാട് പുനരാരംഭിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യം കേരളത്തെ അറിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കി. കാര്‍ഷികാവശ്യത്തിന് തമിഴ്‌നാട് ജലം ശേഖരിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉത്ഘാനടത്തിന് ശേഷമായിരുന്നു ഒപിഎസിന്റെ പ്രതികരണം.
കമ്പം മേഖലയിലെ 14707 ഏക്കര്‍ കൃഷിയിടത്തിനു പുറമെ മറ്റ് കൃഷിയിടങ്ങളിലേക്കും കനാലുകള്‍വഴി 120 ദിവസത്തേക്ക് ജലം ഒഴുക്കും. അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ 10, 11 ബ്ലോക്കുകള്‍ക്കിടയില്‍ പുതിയ ചോര്‍ച്ച കണ്ടെത്തി. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചോര്‍ച്ചയുടെ തോത് വര്‍ധിച്ചേക്കാമെന്ന് കാട്ടി സംസ്ഥാന ജലവിഭവവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി അണക്കെട്ട് പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.