വീഴ്ച പറ്റിയെന്ന് ഫഹദ്; അറസ്റ്റ് രേഖപ്പെടുത്തി

Update: 2018-05-26 19:05 GMT
Editor : Muhsina
വീഴ്ച പറ്റിയെന്ന് ഫഹദ്; അറസ്റ്റ് രേഖപ്പെടുത്തി
Advertising

ഈ കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫഹദിന് നേരത്തെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന്‍ മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു..

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ വീഴ്ച സമ്മതിച്ച് നടന്‍ ഫഹദ് ഫാസില്‍. നിയമവശങ്ങള്‍ അറിയില്ലായിരുന്നുവെന്നും നികുതി തുകയും പിഴയും അടക്കാമെന്നും ഫഹദ് ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി നടനെ ജാമ്യത്തില്‍ വിട്ടു.

Full View

പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹന രജിസ്ട്രേഷന്‍ നടത്തുക വഴി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. നികുതി വെട്ടിപ്പ് സമ്മതിച്ച ഫഹദ്, വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച നിയമവശങ്ങള്‍ തനിക്കറിയില്ലായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു. ഡല്‍ഹിയിലെ ഡീലര്‍ വഴിയാണ് വാഹന ഇടപാട് നടത്തിയത്. രജിസ്ട്രേഷനും ഡീലര്‍ തന്നെ നടത്തി. ആദ്യ വാഹനത്തിന് 17 ലക്ഷം രൂപ നികുതിയടച്ച് രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാമത്തെ വാഹനത്തിനും നികുതി തുകയും പിഴയും അടക്കാന്‍ തയ്യാറാണെന്നും ഫഹദ് അന്വേഷണ സംഘത്തെ അറിയിച്ചു.

കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 50000 രൂപക്കും രണ്ട് ആള്‍ ജാമ്യത്തിനും ഫഹദിനെ വിട്ടയക്കുകയായിരുന്നു. 21ന് നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ആലപ്പുഴ കോടതി അഞ്ചു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലിന് വിധേയമാകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നടന്‍ ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News