ഷുഹൈബ് വധം; എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ സഹോദരനടക്കം മൂന്ന് പേര്‍ കൂടി അറസ്റ്റിൽ
പിടിയിലായവരില്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ സഹോദരനും
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ സഹോദരനടക്കം മൂന്ന് പേര്‍ അറസ്റ്റിൽ. എടയന്നൂര്‍ സ്വദേശി അസ്ക്കര്‍, ആലയാട് സ്വദേശി അന്‍വര്‍, അഖില്‍ എന്നിവരാണ്അറസ്റ്റിലായത്. ഇതിനിടെ കേസില്‍റിമാന്‍ഡ് ചെയ്യപ്പെട്ട ആകാശ്,റെജില്‍രാജ് എന്നിവരെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു.
ഇന്ന് പുലര്‍ച്ചെ വീരാജ്പേട്ടയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഷുഹൈബ് വധക്കേസില്‍ഉള്‍പ്പെട്ട മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മട്ടന്നൂര്‍ സ്റ്റേഷനിലെത്തിച്ച് കണ്ണൂര്‍എസ്.പി ജി.ശിവ വിക്രമിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വൈകിട്ട് ഏഴ് മണിയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ അസ്കര്‍ കൊലയാളി സംഘത്തിലുണ്ടാ യിരുന്നതായി പോലീസ് പറഞ്ഞു. മറ്റ് രണ്ട് പേര്‍ പ്രതികള്‍ക്ക് വാഹനവും ഒളിവില്‍താമസിക്കാനുളള സൌകര്യവും ചെയ്തു കൊടുത്തവരാണ്. പ്രതികള്‍സി.പി.എം പ്രവര്‍ത്തകരാണന്നും ഇവര്‍കുറ്റം സമ്മതിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അറസ്റ്റിലായ അന്‍വര്‍എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്‍റെ സഹോദരനാണ്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് അസ്കര്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ഉടന്‍പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.ഇതിനിടെ കേസില്‍റിമാന്‍ഡിലുളള ആകാശ് തില്ലങ്കേരി,റെജില്‍രാജ് എന്നിവരെ കോടതി ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. അറസ്റ്റിലായവരെ നാളെ മട്ടന്നൂര്‍ മജിസ്ട്രേട്ടിന് മുന്‍പാകെ ഹാജരാക്കും.