സംഘ്പരിവാര്‍ ഭീകരതക്കെതിരെ മുഴുവന്‍ മതേതര പ്രസ്ഥാനങ്ങളും യോജിക്കണമെന്ന് കനയ്യകുമാര്‍
സ്വതന്ത്ര്യസമര സേനാനി കെ. മാധവേട്ടന്റെ ഒന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
കനയ്യകുമാറിന് കാസര്‍കോട് ഉജ്ജ്വല സ്വീകരണം. സ്വാതന്ത്ര്യ സമര സേനാനി കെ മാധാവന്‍ സ്മാരക പ്രഥമ പുരസ്കാര ചടങ്ങിനായാണ് കനയ്യകുമാര്‍ കാസര്‍കോടെത്തിയത്. കെ.മാധവന്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കനയ്യകുമാറിന് സമ്മാനിച്ചു.
രാജ്യത്തെ സംഘ്പരിവാര്‍ ഭീകരതക്കെതിരെ മുഴുവന്‍ മതേതര പ്രസ്ഥാനങ്ങളും യോജിക്കണമെന്ന് കനയ്യകുമാര്‍ പറഞ്ഞു. സ്വതന്ത്ര്യസമര സേനാനി കെ മാധവേട്ടന്റെ ഒന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കനയ്യകുമാര്‍ തന്റെ പതിവ് ശൈലിയിൽ ആസാദി മുദ്രാവാക്യം പാടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.