ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ച് പണിയാനുള്ള നീക്കം വിവാദമാകുന്നു

Update: 2018-05-27 13:26 GMT
Editor : Jaisy
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ച് പണിയാനുള്ള നീക്കം വിവാദമാകുന്നു
Advertising

ദേവസ്വം ബോര്‍ഡിനോട് പോലും ചോദിക്കാതെ തന്ത്രി നടത്തിയ നീക്കം ദുരൂഹതയുണ്ടെന്നാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആരോപണം

ലോക പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ച് പണിയാനുള്ള നീക്കം വിവാദമാകുന്നു. ഉടമസ്ഥരായ തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനോട് പോലും ചോദിക്കാതെ തന്ത്രി നടത്തിയ നീക്കം ദുരൂഹതയുണ്ടെന്നാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആരോപണം. യാതൊരു തകരാറുമില്ലാത്ത ഏഴരപ്പൊന്നാനയില്‍ അറ്റകുറ്റപണി നടത്തുന്നത് തിരിമറി നടത്താന്‍ ഇടയാക്കുമെന്നും ഇവര്‍ പറയുന്നു.

Full View

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിനും ആറാട്ടിനും മണിക്കൂറുകല്‍ മാത്രം പുറത്തിറക്കുന്ന ഏഴരപ്പൊന്നാനയില്‍ കേടുപാടുകള്‍ ഉണ്ടെന്ന് കാട്ടിയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍ അറ്റകുറ്റപണി നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ക്ക് കത്ത് നല്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടോ മറ്റ് ഭക്ത സംഘടനകളോടെ യാതൊരു കൂടിയാലോചനയും നടത്താതെയായിരുന്നു. ഈ നീക്കം. ക്ഷേത്ര വസ്തുകളില്‍ അറ്റകുറ്റപണികള്‍ നടത്തുബോള്‍ പ്രശ്നം വയ്ക്കുകയും പരിചയമുള്ള ആശാരിമാരെകൊണ്ട് പരിശോധിപ്പിക്കേണ്ടതുമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതെ നടത്തിയ നീക്കം ദുരൂഹമാണെന്നാണ് ക്ഷേത്ര സംരക്ഷണ സമിതിക്ക് പറയുന്നത്.

അറ്റകുറ്റ പണിയുടെ പേരില്‍ പല ക്ഷേത്രങ്ങളില്‍ തട്ടിപ്പുകള്‍ നടന്നിടണ്ട്. ഏരപ്പൊന്നാന പുതുക്കി പണിയാനുള്ള നീക്കവും ഇതേ സംശയം അവശേഷിപ്പിക്കുന്നു. നേരത്തെ മാര്‍ത്താണ്ഡ വര്‍മ്മ സമര്‍പ്പിച്ച സ്വര്‍ണ്ണം കൊണ്ടുള്ള പഴുക്കാകുലയും ചേനയും വന്‍ ആഭരണ ശേഖരവും ഇവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു. ഏഴരപ്പൊന്നാന പുതുക്കി പണിയാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ തീരുമാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News