വിസി അയോഗ്യനാക്കപ്പെട്ടതോടെ എംജി സർവ്വകലാശാല നാഥനില്ലാ കളരിയാകും

Update: 2018-05-27 05:49 GMT
Editor : Sithara
വിസി അയോഗ്യനാക്കപ്പെട്ടതോടെ എംജി സർവ്വകലാശാല നാഥനില്ലാ കളരിയാകും
Advertising

യുജിസി മാനദണ്ഡം നിലവിൽ വന്നതോടെ വിസി മാറുന്നതിനൊപ്പം പ്രോവിസിയും മാറേണ്ടി വരും.

വിസി അയോഗ്യനാക്കപ്പെട്ടതോടെ എംജി സർവ്വകലാശാല നാഥനില്ലാ കളരിയാകും. യുജിസി മാനദണ്ഡം നിലവിൽ വന്നതോടെ വിസി മാറുന്നതിനൊപ്പം പ്രോവിസിയും മാറേണ്ടി വരും. അതേസമയം വിസിയെ അയോഗ്യനാക്കിയ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടിയേക്കും.

Full View

ഇത് രണ്ടാമത്തെ വൈസ് ചാൻസിലറാണ് എംജി സർകലാശാലയുടെ തലപ്പത്ത് നിന്നും പുറത്ത് പോകുന്നത്. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി എന്ന കാരണത്താൽ മുൻ വിസി എ വി ജോർജ് പുറത്ത് പോയതോടെ ഓർഡിനസിലൂടെ പകരം ചുമതല പ്രോ വിസിക്ക് നല്‍കാനുള്ള നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷീന ഷുക്കൂർ വിസിയുടെ അധിക ചുമതലയിൽ പ്രോവിസിയായി തുടർന്നു. എന്നാൽ കഴിഞ്ഞ വർഷം യുജിസി മാനദണ്ഡം കേരളത്തിലെ കോളേജുകൾ പാലിക്കണമെന്ന് സർക്കാർ തീരുമാനിച്ചതോടെ ഈ ഓർഡിനൻസിന് നിയമ പ്രാബല്യം നഷ്ടമായി. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ വിസി പടിയറങ്ങുന്നതോടെ എംജി സർവകലാശാലയ്ക്ക് നാഥനില്ലാതാകുന്നത്.

നിലവിൽ പ്രോ വിസി സാബു തോമസാണ്. കോടതി വിധി പ്രകാരം സാബു തോമസും സ്ഥാനം ഒഴിയേണ്ടി വരും. അതേസമയം കോടതി വിധിയിൽ ചാൻസിലർ കൂടിയായ ഗവർണർ നിയമോപദേശം തേടിയേക്കുമെന്നാണ് സൂചന. ഇതുകൂടി അറിഞ്ഞ ശേഷമേ അപ്പീൽ ആടക്കമുള്ള നടപടികളിലേക്ക് സർവകലാശാല കടക്കൂ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News