റെയില്‍പാത ഇരട്ടിപ്പിക്കല്‍: കേരളത്തില്‍ നിര്‍മാണം ഇഴയുന്നു

Update: 2018-05-28 14:31 GMT
Editor : Sithara
റെയില്‍പാത ഇരട്ടിപ്പിക്കല്‍: കേരളത്തില്‍ നിര്‍മാണം ഇഴയുന്നു
Advertising

റെയിൽവേ ഇരട്ടപ്പാതകളുടെ നിർണാണം മറ്റ് സംസ്ഥാനങ്ങളിൽ വേഗത്തിൽ പൂർത്തിയാകുമ്പോൾ കേരളത്തിൽ ഇഴഞ്ഞു നീങ്ങുന്നു.

Full View

റെയിൽവേ ഇരട്ടപ്പാതകളുടെ നിർണാണം മറ്റ് സംസ്ഥാനങ്ങളിൽ വേഗത്തിൽ പൂർത്തിയാകുമ്പോൾ കേരളത്തിൽ ഇഴഞ്ഞു നീങ്ങുന്നു. സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് തരുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ പരാതി. എന്നാൽ സ്ഥനമറ്റെടുത്തിടത്ത് പോലും നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നത്.

കേരളത്തിലെ റയിൽവേ പാതയുടെ ഇരട്ടിപ്പിക്കലിന്റെ പ്രധാന നിർമാണപ്രവർത്തനം നടക്കുന്നത് ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള കായംകുളം - എറണാകുളം പാതയാണ്. ഇതിൽ ചെങ്ങന്നൂർ പിറവം റോഡ് പാതയുടെ ഒരു ഭാഗം മാത്രമാണ് നിർമാണം നടക്കുന്നത്. 2015 ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ട ഹരിപ്പാട് - അമ്പലപ്പുഴ ഭാഗം നിർമാണം ഇനിയും പൂർത്തീകരിക്കാനായില്ല. കായംകുളം-എറണാകുളം പാതക്കായ് കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപയാണ് അനുവദിച്ചത്. കോട്ടയം വഴിയുള്ള പാതയിലെ ചെങ്ങന്നൂർ - കുറുപ്പുന്തറ- പിറവം - നിർമാണമാണ് നടക്കുന്നത്. ഹരിപ്പാട് - അമ്പലപ്പുഴ പാതക്കുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഭൂരിപക്ഷവും പൂർത്തിയാക്കി. മണ്ണിന്റെ ലഭ്യതക്കുറവും റവന്യൂ വകുപ്പിന്റെ കർശന നിബന്ധനകളും നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

ആവശ്യത്തിന് ഫണ്ടുണ്ടായിട്ടും കേരളത്തിന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊച്ചിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നിർത്തലാക്കിയതും ഉദ്യോഗസ്ഥരെ നിയമിക്കാത്തതുമാണ് പാതയിരട്ടിപ്പിക്കലിന് ചുവപ്പ് സിഗ്നൽ വീണത്. സമ്മർദ്ദം കാരണം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പുനസ്ഥാപിച്ചെങ്കിലും നിർണായകമായ ദിവസങ്ങളാണ് നഷ്ടമായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News