മുസിരിസ് പൈതൃക പദ്ധതി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: തോമസ് ഐസക്ക്
1100 കോടി രൂപ അധികം വേണ്ടിവരുമെന്നും തോമസ് ഐസക്ക്
മുസിരിസ് പൈതൃക പദ്ധതി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി 1100 കോടി രൂപ അധികം വേണ്ടിവരുമെന്നും തോമസ് ഐസക്ക് പറഞ്ഞു. വിഭാവനം ചെയ്തതുപോലെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീനും വിമര്‍ശിച്ചു. അതേസമയം രണ്ടാം ഘട്ടത്തില്‍ ഡച്ച് സര്‍ക്കാര്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച മുസീരിസ് പൈതൃക പദ്ധതി ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഡച്ച് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിന്‍റെ മുന്നോടിയായി ഡല്‍ഹിയില്‍ വെച്ച് സ്പൈസസ് റൂട്ട് രാജ്യങ്ങളുടെ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു. പദ്ധതി പൂര്‍ത്തിയാക്കണമെങ്കില്‍ 100 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ മാരീടൈം മ്യൂസിയത്തിന്‍റേതടകം പണി പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
രണ്ടാം ഘട്ടത്തിന്‍റെ തുടങ്ങുന്നതിന് മുന്നോടിയായി അംബാസിഡറും മന്ത്രിമാരും ചേര്‍ന്ന് മുസിരീസ് പദ്ധതി പ്രദേശത്ത് സന്ദര്‍ശനവും നടത്തി. കേരളവുമായി മുന്‍പ് വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങളെ കൂടി പദ്ധിതിയില്‍ സഹകരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.