കമലിനും എം ടിക്കും കൈതപ്രത്തിന്റെ പിന്തുണ
"കമലിനെ ദേശദ്രോഹിയാക്കാന് ആര്‍ക്കും അവകാശമില്ല"
സംവിധായകന്‍ കമലിനും എംടിക്കും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും കമലിനെ ദേശദ്രോഹിയെന്ന് മുദ്രകുത്താനും ആര്‍ക്കും അവകാശമില്ലെന്ന് പ്രമുഖ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കമലിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ സംഘടനകളൊന്നും അദ്ദേഹത്തോടൊപ്പമുണ്ടാകില്ല.
പാക് പൌരന്‍ അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്തതിന്റെ പേരില്‍ താന്‍ സിനിമാ രംഗത്ത് ഒറ്റപ്പെട്ടുപോയെന്നും കൈതപ്രം പറഞ്ഞു. ഡി വൈ എഫ് ഐ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മതേതര കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധാനം ചെയ്ത സിനിമയുടെ പ്രമേയത്തിന്റെ പേരില്‍ താന്‍ സിനിമാ രംഗത്ത് ഒറ്റപ്പെട്ടുവെന്നും കൈതപ്രം പറഞ്ഞു. സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം സംഗമം ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ തമിഴ്നാട് സെക്രട്ടറി ബാല വേലന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, കബിതാ മുഖോപാദ്ധ്യായ തുടങ്ങിയവരും പങ്കെടുത്തു.