മൂന്നാറില്‍ സർക്കാർ ഏജൻസിയുടെ അനധികൃത നിർമാണം

Update: 2018-05-28 07:25 GMT
Editor : Sithara
Advertising

ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്‍റെ നേതൃത്വത്തിൽ മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ നടക്കുന്ന നിർമാണങ്ങളും അനധികൃതമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു

സ്വകാര്യ വ്യക്തികൾ മാത്രമല്ല മൂന്നാറിൽ അനധികൃത നിർമാണങ്ങൾ നടത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്‍റെ നേതൃത്വത്തിൽ മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ നടക്കുന്ന നിർമാണങ്ങളും അനധികൃതമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ദേവികുളം റോഡിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്തെ നിർമാണം പക്ഷെ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ലന്നാണ് റവന്യൂ അധികൃതരുടെ വാദം.

Full View

കഴിഞ്ഞ കുറച്ചുമാസങ്ങളായി മൂന്നാർ ദേവികുളം റോഡിലെ ആ നിർമാണം ആരംഭിച്ചിട്ട്. റവന്യൂ ഭൂമിയിലെ കുന്ന് നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് മാട്ടുപെട്ടിയാറിന്‍റെ തീരത്താണ്. വർഷങ്ങൾക്ക് മൂമ്പ് മണ്ണിടിച്ചിലുണ്ടായ ചെങ്കുത്തായ പ്രദേശത്താണ് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ കോട്ടേജുകളും മറ്റും ഡിടിപിസി പണിയുന്നത്. എന്നാൽ ഈ ഭൂമി നിർമാണത്തിനായി ആർക്കും നൽകിയിട്ടില്ലെന്നും സർക്കാരിന്‍റെ അനുമതി പദ്ധതിക്ക് ഇല്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

പരാതി ഉയർന്നതിനെ തുടർന്ന് നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഇപ്പോഴും നിർമാണം തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News