തീപിടുത്തം: മുൻ കരുതലുകളെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചിട്ടില്ല

Update: 2018-05-28 22:57 GMT
തീപിടുത്തം: മുൻ കരുതലുകളെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചിട്ടില്ല
Advertising

ഏഴ് മാസമായ റിപ്പോർട്ട് ഇപ്പോഴും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും പക്കല്‍

അഗ്നിശമന സുരക്ഷയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബ്രോഡ് വേ, മട്ടാഞ്ചേരി നഗരങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. തീപിടുത്തം പോലെയുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുള്ള നഗരപ്രദേശമായതിനാൽ അപകടമൊഴിവാക്കാനുള്ള പദ്ധതിയായിരുന്നു അഗ്നിശമന സേനാവിഭാഗം നൽകിയത്. ഏഴ് മാസമായ റിപ്പോർട്ട് ഇപ്പോഴും ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും പക്കലാണുള്ളത്. മീഡിയവൺ എക്സ്ക്ലുസീവ്.

Full View

ഏതുനേരവും ആൾതിരക്കുള്ള സർക്കാർ സ്ഥാപനങ്ങടക്കം സ്ഥിതിചെയ്യുന്ന എറണാകുളം ബ്രോഡ് വേയിലും മട്ടാഞ്ചേരി ജൂതത്തെരുവിലും പെട്ടെന്നൊരു തീ പിടുത്തമുണ്ടായാൽ എന്ത് ചെയ്യും. ഏറെ തിരക്കുള്ള നഗരത്തിൽ ഇതിനെ നേരിടാനുള്ള സ്ഥിരമായ മുൻകരുതൽ നടപടികളായിരുന്നു അഗ്നിശമന സേനാവിഭാഗം നൽകിയത്.

ബ്രോഡ് വേയിലും മട്ടാഞ്ചേരി ജൂതത്തെരുവിന്റെയും വലിപ്പം ജനങ്ങളുടെ വരവും പോക്കും സ്ഥാപനങ്ങളുടെ വിവരം അപകട സാധ്യത ഇങ്ങനെ എല്ലാം വിവരിച്ചു കൊണ്ടാണ് റിപ്പോർട്ട്. കോഴിക്കോട് മിഠായിതെരുവിലും ഉള്ള തിരക്കിനെ മറികടക്കുന്ന തിരക്കാണ് ബ്രോഡ് വേയിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മട്ടാഞ്ചേരി ജൂതത്തെരുവിൽ വർഷത്തിൽ ഏകദേശം 15 ലക്ഷം വിനോദസഞ്ചാരികൾ വന്നു പോകുന്നു. നവംബർ മാർച്ച് മാസങ്ങളിലാണ് തിരക്ക് കൂടുന്നത്. ഈ സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിന് സ്ഥിരമായ സംവിധാനവും തൊട്ടടുത്ത് വാട്ടർ ടാങ്ക് സജ്ജീകരണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനം. അപകട സമയത്ത് തീയണക്കാനുള്ള വാഹനത്തിന് എത്തി അകത്ത് കടക്കാനുള്ള താമസവും പ്രയാസവും കാരണമാണ് അപകടങ്ങൾ രൂക്ഷമാക്കുന്നത്.

അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരത്തിന് നെട്ടോട്ടമോടുമ്പോഴാണ് മുൻ കരുതൽ നിർദ്ദേശങ്ങൾ ഉണ്ടാവുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുക്കേണ്ട തുടർ നടപടികളുടെ അനിവാര്യതയാണ് കൊച്ചി പോലുള്ള നഗരത്തിലെ സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Tags:    

Similar News