കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി
കഴിഞ്ഞ നാല് മാസമായി ഒരു രൂപ പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ആരോപണം.
കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. കഴിഞ്ഞ നാല് മാസമായി ഒരു രൂപ പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ആരോപണം. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ ആത്മഹത്യയുടെ വക്കിലാണ്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
കോട്ടയം നീലംപേരൂര്‍ സ്വദേശി ലൂക്കോസ് പത്ത് വര്‍ഷം മുന്‍പ് കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ചു. ഭാര്യയുമൊത്ത് വാര്‍ദ്ധക്യം തള്ളിനീക്കുന്ന ലൂക്കോസിന് ആകെയുള്ള വരുമാനം പെന്‍ഷനാണ്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി ഈ പെന്‍ഷതുക ലഭിക്കുന്നില്ല. സമാനമായ അവസ്ഥയിലാണ് മറ്റ് പെന്‍ഷന്‍കാരും.
അതേസമയം പെന്‍ഷന്‍ മുടങ്ങുന്ന വിഷയം മനപ്പൂര്‍വ്വം യൂണിയനുകള്‍ മറച്ച് വെക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. യൂണിയന്റെ തലപ്പത്ത് എത്തുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവരാകുന്നതാണ് ഇതിന് കാരണം. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന് കാരണമെന്നാണ് ലഭിക്കുന്ന വിവരം .
നിലവില്‍ ഒരു മന്ത്രിയില്ലാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്.