തിടമ്പ് നൃത്ത വിവാദത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ നീക്കം

Update: 2018-05-29 15:07 GMT
Editor : Jaisy
തിടമ്പ് നൃത്ത വിവാദത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ നീക്കം
Advertising

സംഘപരിവാര്‍ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎമ്മും രംഗത്തെത്തിക്കഴിഞ്ഞു

Full View

തിടമ്പ് നൃത്ത വിവാദത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപി-ആര്‍എസ്എസ് നീക്കം. ഹിന്ദു ആചാരങ്ങളെ സിപിഎം ഹനിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിനൊപ്പം ക്ഷേത്ര സ്ഥാനികരെയും ആചാര്യന്മാരെയും അണിനിരത്തി ഹിന്ദു ആചാര സംരക്ഷണ സമിതിക്കും ഇവര്‍ രൂപം നല്‍കിക്കഴിഞ്ഞു.

ഹൈന്ദവ സമുദായത്തെ പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം മുതല്‍ സിപിഎം നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയായി മാറി. കഴിഞ്ഞ തവണ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചെന്ന ആക്ഷേപവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് ഇത്തവണ ബക്കളത്ത് നമ്മളൊന്ന് ഘോഷയാത്രയില്‍ തൃഛംബരം ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ തിടമ്പു നൃത്തത്തെ അവഹേളിച്ചെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഹൈന്ദവ സന്യാസിമാരെയും ക്ഷേത്രസ്ഥാനികരെയും ഉള്‍പ്പെടുത്തി തളിപ്പറമ്പില്‍ ഹൈന്ദവ ആചാര സംരക്ഷണ സമിതി എന്ന പേരില്‍ പ്രതിക്ഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. സംഘപരിവാര്‍ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎമ്മും രംഗത്തെത്തിക്കഴിഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News