ശുഭയാത്ര പഠിപ്പിച്ച് മഹല്ല് കമ്മറ്റി; സുരക്ഷയ്ക്കായി സൌജന്യമായി ഹെല്‍മറ്റ്

Update: 2018-05-29 02:44 GMT
ശുഭയാത്ര പഠിപ്പിച്ച് മഹല്ല് കമ്മറ്റി; സുരക്ഷയ്ക്കായി സൌജന്യമായി ഹെല്‍മറ്റ്
Advertising

കുളങ്ങര നൂര്‍ മസ്ജിദിന്റെതാണ് പദ്ധതി

ഇരു ചക്രവാഹന യാത്രക്കാര്‍ക്ക്ശുഭയാത്രയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി പള്ളി കമ്മറ്റി. കോഴിക്കോട് കുളങ്ങര നൂര്‍ മസ്ജിദാണ് 100 പേര്‍ക്ക് സൌജന്യമായി ഹെല്‍മെറ്റ് വിതരണം ചെയ്തത്. എന്റെ ഗ്രാമം സുരക്ഷാ ഗ്രാമം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഹെല്‍മെറ്റ് വിതരണം

വാഹന യാത്രയില്‍ സുരക്ഷ അതിപ്രധാന ഘടകമാണ്. അക്കാര്യം ഓര്‍മ്മപ്പെടുത്തി അപകട രഹിത ട്രൈവിങ് പരിശീലനം പ്രോത്സാഹിപ്പിക്കയാണ് ഒരു മഹല്ല് കമ്മറ്റി. കോഴിക്കോട് കുളങ്ങര ജുമാമസ്ജിദ് മഹല്ലാണ് എന്റെ ഗ്രാമം സുരക്ഷാ ഗ്രാമം എന്ന പദ്ധതി ആവിഷ്കരിച്ചത്. ഇതില്‍ ഉള്‍പ്പെടുത്തി 100 പേര്‍ക്ക് ഹെല്‍മെറ്റ് സൌജന്യമായി നല്‍കി. ഉദ്ഘാടനം എം ഐ ഷാനവാസ് എം പി നിര്‍വ്വഹിച്ചു

തുടര്‍ന്ന് നടന്ന ബൈക്ക് റാലി കൊടുവള്ളി സിഐ എന്‍ ബിശ്വാസ് ഫ്ലാഗ് ഓഫ് ചെയ്തു. ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടന്നു. ജിടെക് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ മഹ്റൂഫ് ഐ മണലോടി, കേരള മുസ് ലീം ജമാഅത്ത് സെക്രട്ടറി എ കെ ഇസ് മയില്‍ വഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News