തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ല; തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം: കോടിയേരി

Update: 2018-05-29 15:04 GMT
Editor : Sithara
തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ല; തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം: കോടിയേരി
Advertising

തോമസ് ചാണ്ടി വിഷയത്തില്‍ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തോമസ് ചാണ്ടി വിഷയത്തില്‍ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടി വിവാദം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. തെറ്റ് ചെയ്തവര്‍ക്ക് സംരക്ഷണം നല്‍കില്ല. എല്‍ഡിഎഫിന്റെ പൊതു നിലപാടാണത്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് സംബന്ധിച്ച എല്ലാ വശങ്ങളും മുന്നണി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

Full View

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തു വന്നു. ലേക്ക് പാലസിലേക്കുള്ള റോഡിനും പാര്‍ക്കിംഗ് ഏരിയക്കുമായി അനധികൃത നിലം നികത്തല്‍ നടത്തിയായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിസോര്‍ട്ടിന് സമീപത്തൂടെയുള്ള നീര്‍ച്ചാല്‍ ഗതിതിരിച്ച് വിട്ടിട്ടുമുണ്ട്. മുന്‍പ് നിലമായിരുന്ന സ്ഥലം രേഖകളില്‍ ഇപ്പോള്‍ പുരയിടമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരിസരവാസിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നികത്തിയ നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 2014ല്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആര്‍ഡിഒ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല. വലിയ കുളം - സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിനായി പൊതുആവശ്യം എന്ന നിലയില്‍ നിലംനികത്തലിന് അനുമതി തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലേക്ക് പാലസ് റിസോര്‍ട്ടിന് സമീപം കായലില്‍ വേലി കെട്ടിത്തിരിച്ച ഭാഗത്ത് വലവീശല്‍ സമരം നടത്താന്‍ ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ എത്തിയ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈനകരി ജട്ടിക്കു സമീപം പോലീസ് തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. മൂന്ന് മണിക്കൂര്‍ റോഡില്‍ കുത്തിയിരുന്ന ശേഷമാണ് പ്രതാപനടക്കമുള്ളവരെ കായലില്‍ പ്രവേശിക്കാനനുവദിച്ചത്. തുടര്‍ന്ന് റിസോര്‍ട്ടിനു സമീപം വലവീശല്‍ സമരം നടന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News