എന്‍ഐഎയുടെയും ഹാദിയയുടെ അച്ഛന്‍റെയും വാദത്തെ പിന്തുണച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍; എതിര്‍ത്ത് വനിതാ കമ്മീഷന്‍

Update: 2018-05-29 12:43 GMT
Editor : Sithara
എന്‍ഐഎയുടെയും ഹാദിയയുടെ അച്ഛന്‍റെയും വാദത്തെ പിന്തുണച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍; എതിര്‍ത്ത് വനിതാ കമ്മീഷന്‍
Advertising

ഹാദിയയെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് തടയാന്‍ ശ്രമിച്ച അശോകന്‍റെയും എന്‍ഐഎയുടെയും അഭിഭാഷകരുടെ വാദത്തെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്

ഹാദിയയെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് തടയാന്‍ ശ്രമിച്ച അശോകന്‍റെയും എന്‍ഐഎയുടെയും അഭിഭാഷകരുടെ വാദത്തെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഹാദിയയെ കേള്‍ക്കുന്നതിന് മുന്‍പ് ഷെഫിന്‍ ജെഹാനെതിരെ ഹാജരാക്കിയ രേഖകള്‍ പരിശോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. അതേസമയം ഹാദിയയെ കേള്‍ക്കണമെന്ന ശക്തമായ നിലപാടാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അഭിഭാഷകന്‍ സ്വീകരിച്ചത്.

Full View

എന്‍ഐഎയും അശോകന്റെ അഭിഭാഷകനും സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നതിന് മുന്‍പ് ഹാദിയയെ കേള്‍ക്കണമോ എന്ന കാര്യത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ ഇന്നലെ നടന്നത്. വാദത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി എഴുന്നേറ്റ് നിന്നു. ഹാദിയയെ ആദ്യം കേള്‍ക്കുന്ന കാര്യത്തില്‍ എന്താണ് നിലപാടെന്ന് ചോദിച്ചപ്പോള്‍ എന്‍ഐഎയുടെയും അശോകന്റെയും വാദത്തെ പിന്തുണക്കുകയാണ് ചെയ്തത്.

അതേസമയം ഹാദിയയെ ഉടന്‍ കേള്‍ക്കണമെന്ന ശക്തമായ നിലപാട് സംസ്ഥാന വനിതാ കമ്മീഷന്റെ അഭിഭാഷകര്‍ ഉന്നയിച്ചു. കേള്‍ക്കാനല്ലെങ്കില്‍ ഹാദിയയെ എന്തിനാണ് വിളിച്ച് വരുത്തിയതെന്നും രണ്ടര മണിക്കൂറായി തന്റെ നിലപാടറിയിക്കാനായി ഹാദിയ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്റെ അഭിഭാഷകന്‍ അഡ്വ പി വി ദിനേശ് കോടതിയോട് പറഞ്ഞു. തുടര്‍ന്നാണ് കോടതി ഹാദിയയെ കേള്‍ക്കാന്‍ തയ്യാറായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News