സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗത്തില്‍ വര്‍ധന
6200 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്. 2016ല്‍ 2000 കേസും 2015 ല്‍ 1500 കേസും 2014ല്‍ 950 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്...
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു. പതിനാറിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ് മയക്കുമരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്. ഈ വര്‍ഷം മാത്രം എക്‌സൈസ് വിഭാഗം പിടികൂടിയത് 6,200 കേസുകളാണ്.
മദ്യത്തേക്കാള്‍ കൂടുതലായി യുവാക്കള്‍ മയക്കുമരുന്നാണ് ഉപയോഗിക്കുന്നത്. അരിഷ്ടം, നൈട്രാസെപാം, ഡയാ സെപാം ഗുളികകള്‍, കഞ്ചാവ്, ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ക്കാണ് ഡിമാന്റ്. 6200 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്. 2016ല്‍ 2000 കേസും 2015 ല്‍ 1500 കേസും 2014ല്‍ 950 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ലഹരിക്കായി അരിഷ്ടം ഉപയോഗിക്കുന്നതും വ്യാപകമാകുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഈ വര്‍ഷം 1400 ലിറ്റര്‍ അരിഷ്ടം പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 62.3 കിലോ കഞ്ചാവും ജില്ലയില്‍നിന്ന് പിടികൂടി. മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സക്കെത്തുന്നവരുടെ എണ്ണവും കൂടുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അക്രമവാസനയും കൂടുതലാണ്.