നിര്‍ബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി?: സുന്നത്തിനെതിരെ അലി അക്‍ബര്‍

Update: 2018-05-29 17:32 GMT
നിര്‍ബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി?: സുന്നത്തിനെതിരെ അലി അക്‍ബര്‍
Advertising

സുന്നത്ത് പ്രാകൃതമാണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷനില്‍ ആര്‍ ശ്രീലേഖ പരാതി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കോടതിയില്‍ സാക്ഷിയായി താന്‍ വരാമെന്നു പറഞ്ഞാണ് അലി അക്‍ബര്‍ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

മുസ്‍ലിം സമുദായത്തിലെ സുന്നത്തിനെതിരെ സംവിധായകന്‍ അലി അക്‍ബറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആറ്റുകാല്‍ അമ്പലത്തിലെ പൊങ്കാലയുടെ ഭാഗമായി നടക്കുന്ന കുത്തിയോട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ആര്‍ ശ്രീലേഖയുടെ ബ്ലോഗിലെ കുറിപ്പിന് പിന്നാലെയാണ് അലി അക്‍ബറിന്റെ പോസ്റ്റ്. തന്റെയും സഹോദരങ്ങളുടെയും സുന്നത്ത് അനുഭവം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

50 വര്‍ഷത്തിനിപ്പുറവും ആ വേദന തന്നെ വേട്ടയാടുന്നുവെന്നും താന്‍ ഖുര്‍ആന്‍ മുഴുവന്‍ തപ്പി നോക്കിയിട്ട് ഇങ്ങനെ ഒരു നിര്‍ബന്ധം ഉള്ളതായി എവിടെയും കണ്ടില്ലെന്നും അദ്ദേഹം പറയുന്നു. മാര്‍ക്കകല്യാണത്തിനു സുന്നത്ത് കല്യാണം എന്നൊരു പേര് കൂടിയുണ്ട്. അതിനര്‍ത്ഥം ഇത് വെറും സുന്നത്ത് ആണ്. അഥവാ ചെയ്തില്ല എങ്കില്‍ ഒരു കുറ്റവുമില്ല, ചെയ്താല്‍ കൂലിയുമുണ്ട്. അത്രേയുള്ളൂ. പടച്ചവന്‍ ശരീരത്തിന് വേണ്ടാത്ത എന്തെകിലും ഒന്നു മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കുമോ? കണ്ണിനെ പോളകള്‍ എങ്ങിനെ സംരക്ഷിക്കുമോ അതുപോലെ ലിംഗത്തെ സംരക്ഷിക്കുകയും ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന സ്‌കിന്‍ മുറിച്ചു കളയുന്നതിലൂടെ ഒരിന്ദ്രിയത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെടുന്നുവെന്നും അലി അക്‍ബര്‍ പറയുന്നു.

മതപരമായത് കൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നു. ഇപ്പോഴും മനസ്സിലാവുന്നില്ല, നിര്‍ബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടിയെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. തുടര്‍ന്ന് സുന്നത്ത് പ്രാകൃതമാണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷനില്‍ ആര്‍ ശ്രീലേഖ പരാതി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കോടതിയില്‍ സാക്ഷിയായി ഞാന്‍ വരാമെന്നു പറഞ്ഞാണ് അലി അക്‍ബര്‍ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Full View

മുഖമുദ്ര, പൊന്നുച്ചാമി, ജൂനിയര്‍ മാന്‍ഡ്രേക്ക്, പൈബ്രേദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത അലി അക്‍ബര്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് മത്സരിച്ചിട്ടുണ്ട്.

Tags:    

Similar News