വേനലിലും പനിച്ചുവിറച്ച് കേരളം; പകര്‍ച്ചവ്യാധി കാരണം മൂന്ന് മാസത്തിനിടെ 50 മരണം

Update: 2018-05-29 00:56 GMT
Editor : Sithara
വേനലിലും പനിച്ചുവിറച്ച് കേരളം; പകര്‍ച്ചവ്യാധി കാരണം മൂന്ന് മാസത്തിനിടെ 50 മരണം
Advertising

അഞ്ച് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൂന്ന് മാസത്തിനിടെ പനി ബാധിച്ച് ആശുപത്രികളിലെത്തിയത്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. അഞ്ച് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൂന്ന് മാസത്തിനിടെ പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 50 മരണവും റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥ വ്യതിയാനമാണ് പനിയുടെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്

Full View

മൂന്ന് മാസത്തിനിടെ 565333 പേരാണ് പനിബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്. 12 പനിമരണമുണ്ടായി. 99 പേര്‍ക്ക് ഡെങ്കിപനിയും 331 പേര്‍ക്ക് ചിക്കുന്‍ഗുനിയയും 110 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടു. എലിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. 8 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം 30 പേര്‍ക്ക് ചെള്ള് പനിയുമുണ്ടായി. ചൂട് കൂടുന്നത് മൂലമുള്ള അണുബാധയും കാലാവസ്ഥ വ്യതിയാനവുമാണ് പനിയുടെ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ജലജന്യരോഗങ്ങളും വ്യാപകമാണ്. 103749 പേരാണ് വയറിളക്ക രോഗങ്ങള്‍ക്കായി ചികിത്സ തേടിയത്. 283 പേര്‍ക്ക് മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. 10807 പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. അഞ്ച് പേര്‍ മരിച്ചു. 2198 പേര്‍ക്ക് മുണ്ടിവീക്കം പിടിപെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News