തെരഞ്ഞെടുപ്പ് തോല്‍വി: സംഘടനാ അഴിച്ചുപണിക്ക് കെപിസിസി തീരുമാനം

Update: 2018-05-29 04:06 GMT
Editor : admin
തെരഞ്ഞെടുപ്പ് തോല്‍വി: സംഘടനാ അഴിച്ചുപണിക്ക് കെപിസിസി തീരുമാനം
Advertising

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാ അഴിച്ചുപണിക്ക് കെപിസിസി തീരുമാനം.

Full View

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാ അഴിച്ചുപണിക്ക് കെപിസിസി തീരുമാനം. ബൂത്തു തലം മുതല്‍ കെപിസിസി തലം വരെ പുനക്രമീകരണം നടത്തുമെന്ന് കെപിസിസി പ്രസി‍ഡ‌ന്റ് വി എം സുധീരന്‍ പറഞ്ഞു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള നയരേഖ രൂപീകരിക്കാന്‍ വി ഡി സതീശന്‍ അധ്യക്ഷനായ സമിതിക്കും രൂപം നല്‍കി. ബിജെപിയുമായി ഒരു തരത്തിലുമുള്ള ബന്ധം പാടില്ലെന്ന് എ കെ ആന്‍ണി പറഞ്ഞു.

രണ്ടു ദിവസമായി നടന്ന ക്യാമ്പ് എക്സിക്യൂട്ടീവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങള്‍ മുതല്‍ സംഘടനാ പാളിച്ചകള്‍ വരെ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണമായി വിലയിരുത്തപ്പെട്ടു. ബിജെപിയോടുള്ള സമീപനം, അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള നയരേഖക്ക് രൂപം നല്‍കാനാണ് ആറ് അംഗ സമിതിയെ നിയോഗിച്ചത്.
സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബൂത്ത് തലം മുതല്‍ പുനക്രമീകരണം നടത്തുമെന്നും വി എം സുധീരന്‍ അറിയിച്ചു.

സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിയ പരാതികള്‍ പരിശോധിക്കാന്‍ മേഖലാ തലത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനമുണ്ട്. ബിജെപിയുമായി ഒരു തരത്തിലുമുള്ള ബന്ധം പാര്‍ട്ടിയുടെ ഒരു തലങ്ങളിലും ഉണ്ടാകരുതെന്ന മുന്നറിയിപ്പും യോഗത്തില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്‍റണി നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News