ദാനധര്‍മങ്ങളുമായി റമദാന്‍ നാളില്‍ ചെറുഗ്രൂപ്പൂകള്‍ സജീവം
പള്ളികള്‍ കേന്ദ്രീകരിച്ചും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സാമൂഹ്യ സംഘടനകളും സോഷ്യല്‍ ഗ്രൂപ്പുകളും ഈ രംഗത്ത് സജീവമാണ്.
റമദാന്‍ അവസാനിക്കാറായതോടെ റിലീഫ് പ്രവര്‍ത്തനങ്ങളും സജീവമായി. പള്ളികള്‍ കേന്ദ്രീകരിച്ചും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സാമൂഹ്യ സംഘടനകളും സോഷ്യല്‍ ഗ്രൂപ്പുകളും ഈ രംഗത്ത് സജീവമാണ്.
ദാനധര്‍മങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മാസമാണ് റമദാന്‍. വ്രതം അനുഷ്ഠിക്കുകയും പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്യുന്നതിനൊപ്പം അശരണരുടെ പ്രയാസങ്ങളില്‍ പങ്കുചേരുന്നതിനും റമദാന്‍ ദിനങ്ങള്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു.
നിര്‍ബന്ധ ബാധ്യതയായ സക്കാത്ത്, ഫിത്വര്‍ സക്കാത്ത് എന്നിവക്ക് പുറമേ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളും വിതരണം ചെയ്യും.. വ്യക്തിപരമായി ചെയ്യുന്നതിനൊപ്പം സംഘടിത സ്വഭാവത്തില്‍ ദാനധര്‍മം നിര്‍വഹിക്കുന്നത് കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കുന്നു. ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകള്‍ വഴിയും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
550ല്‍ അധികം പേര്‍ക്ക് ആയിരം രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് നന്മ ട്രസ്റ്റ് വിതരണം ചെയ്തത്. നാട്ടിലെങ്ങും ഇത്തരം ഗ്രൂപ്പുകള്‍ സജീവമാണ്.