സിപിഎമ്മിനെ ശത്രുവായി കാണുന്നില്ലെന്ന് ചെന്നിത്തല
Update: 2018-05-30 16:11 GMT
കോണ്‍ഗ്രസിനെ ശത്രുവായി സിപിഎമ്മും കാണരുത്. സിപിഐയുടെ നിലപാടെങ്കിലും കൈക്കൊള്ളണമെന്നും ചെന്നിത്തല. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് കോടിയേരി
സിപിഎമ്മിനെ ശത്രുവായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല.കോണ്‍ഗ്രസിനെ ശത്രുവായി സിപിഎമ്മും കാണരുത്. സിപിഐയുടെ നിലപാടെങ്കിലും കൈക്കൊള്ളണം .മോദിക്കെതിരെ മതേതര ശക്തികളുടെ ഐക്യമെന്നതാണ് തങ്ങളുടെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല.ഇടത് - കോണ്‍ഗ്രസ് ഐക്യമെന്ന എ കെ ആന്റണിയുടെ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്താനായാല്‍ സിപിഎം പിന്തുണക്കുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.