കായൽ കയ്യേറ്റ കേസ്: തോമസ്ചാണ്ടിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Update: 2018-05-30 07:38 GMT
കായൽ കയ്യേറ്റ കേസ്: തോമസ്ചാണ്ടിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Advertising

കായൽ കയ്യേറ്റകേസില്‍ മുന്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ , എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ പുതിയ ബഞ്ചാണ്

കായൽ കയ്യേറ്റകേസില്‍ മുന്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ , എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുക.നേരത്തെ കേസ് കേൾക്കുന്നതിൽ നിന്ന് മുന്ന് ജഡ്ജിമാര്‍ പിന്‍മാറിയിരുന്നു. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കറും, അഭയ് മനോഹര്‍ സാപ്രെയും , കുര്യൻ ജോസഫുമാണ് പിന്‍മാറിയിരുന്നത്. കേസിലെ ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളും റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ അപ്പീലിലെ ആവശ്യം.

Tags:    

Similar News