സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓട്ടോ നല്‍കി‌

Update: 2018-05-31 16:37 GMT
Editor : admin
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓട്ടോ നല്‍കി‌
Advertising

കലാഭവന്‍ മണിയോടുള്ള ആദര സൂചകമായിട്ടാണ് വരുമാന മാര്‍ഗ്ഗത്തിനായി ഓട്ടോ നല്കിയത്.

Full View

കലാഭവന്‍ മണിയോടുള്ള ആദര സൂചകമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിക്ക് ഓട്ടോ വാങ്ങി നല്‍കി വ്യത്യസ്തരായിരിക്കുകയാണ് ഒരുപറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. എറണാകുളം ലോകോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ഥമായ രീതിയില്‍ കലാഭവന്‍ മണിയെ അനുസ്മരിച്ചത്. ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനത്തിന്റെ 40 ശതമാനം പൊതു താല്പര്യ ഹരജികളും വിവരാവകാശവും നല്കാന്‍ ഉപയോഗിക്കുമെന്ന് ഓട്ടോ ലഭിച്ച വിദ്യാര്‍ത്ഥി അജേഷും പറഞ്ഞു.

ഒരു നടന്‍ എന്നതിലുപരി ജീവിതം വഴിമുട്ടിനിന്നവര്‍ക്ക് ആശ്വാസമായ കലാഭവന്‍ മണിയെന്ന വ്യക്തിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് എറണാകുളം ലോകോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സ്വാധീനിച്ചത്. ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇവര്‍ തീരുമാനിച്ചു. എങ്ങനെ സഹായിക്കണം എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് ഓട്ടോകാരനായ ചാലക്കുടിക്കാരന്‍ മണി ഇവരുടെ മനസിലേക്ക് കടന്ന് വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. നിയമവിദ്യാര്‍ത്ഥിയായ അജേഷിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഓട്ടോ തന്നെ വാങ്ങി നല്കാന്‍ തീരുമാനിക്കുയായിരുന്നു.

ക്യാമ്പസിനുള്ളില്‍ വെച്ച നടന്ന താക്കോല്‍ ദാനം എന്തായാലും അജേഷിന്റെ സഹപാഠികളെയും ആവേശത്തിലാക്കി.

അതേസമയം ഓട്ടോ ഓടി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് വിവരാവകാശവും പൊതുതാല്പര്യ ഹരജികളും നല്കുന്നതിനായി മാറ്റിവെക്കുമെന്ന് അജേഷ് പറഞ്ഞു.

അജേഷിന്റെ പഠനശേഷം പിന്നാലെ വരുന്ന ബാച്ചുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വാഹനം കൈമാറി നല്കാനാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News