റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം മലയാളികളില്‍ നിന്ന് കോടികള്‍ തട്ടി

Update: 2018-06-01 19:41 GMT
Editor : Jaisy
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം മലയാളികളില്‍ നിന്ന് കോടികള്‍ തട്ടി
Advertising

ഈ മാസം 27ന് ജോലിക്ക് ചേരാന്‍ ആവശ്യപ്പെട്ട് നിയമന ഉത്തരവും നല്‍കിയിട്ടുണ്ട്

റെയില്‍വേയില്‍ വന്‍ നിയമനതട്ടിപ്പ്. റെയില്‍വേ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം മലയാളികളില്‍ നിന്നായി കോടികള്‍ തട്ടി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്‍റെ പേരും സീലുമുള്ള നിമയന ഉത്തരവാണ് നല്‍കിയത്. മീ‍ഡിയവണ്‍ അന്വേഷണം

Full View

കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ ആഷിഖിന്‍റെ കഥ നോക്കാം. സഹപാഠിയുടെ അധ്യാപികയാണ് ആഷിഖിന് റെയില്‍വേയില്‍ ജോലി നല്‍കുന്നവരെ പരിചയപ്പെടുത്തിയത്. ബംഗ്ലൂരുവിലെത്തി രണ്ട് ലക്ഷം രൂപ കൈമാറി. ഇവര്‍ക്കായി എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവുമെല്ലാം നടത്തി. റെയില്‍വേ റിക്രൂട്ടമെന്റ് ബോര‍്ഡ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചുവെന്ന് ആഷിക് പറയുന്നു.

എന്നാല്‍, 2015ല്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മറ്റൊരു റെയില്‍ നിയമന തട്ടിപ്പിലെ പ്രതിയുടെ ചിത്രം കാണിച്ചപ്പോഴാണ് ആഷിക് ആളെ തിരിച്ചറിഞ്ഞത്. അന്നത്തെ പ്രതി തന്നെയാണ് ഇന്ന് റെയില്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികള്‍ തട്ടിയത്. ടിക്കറ്റ് കലക്ടര്‍ തസ്തികയാണ് ആഷിഖിന് വാഗ്ദാനം ചെയ്തിരുന്നുത്. 27ന് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ട് നിയമന ഉത്തരവും നല്‍കി. ടിക്കറ്റ് എക്സാമിനര്‍, എന്‍ജിനീയര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനത്തിന് ഓരോരുത്തരില്‍ നിന്ന് മൂന്ന് ലക്ഷം വരെയാണ് ഇവര്‍ കൈപ്പറ്റിയത്. ആഷിക് കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News