ഇരുമ്പനം ഐഒസിയിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

Update: 2018-06-02 15:32 GMT
ഇരുമ്പനം ഐഒസിയിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
Advertising

ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്ക് നീട്ടിവെക്കും

Full View

എറണാകുളം ഇരുമ്പനം ഐഒസിയിലെ അനിശ്ചിത കാല ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. പുതുക്കിയ ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്ക് മാറ്റിവെക്കാമെന്ന കലക്ടറുടെ ഉറപ്പിന്മേലാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരം പിന്‍വലിച്ചത്.

ഐഒസി അധികൃതരുടെ സാന്നിധ്യത്തില്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് 2 ദിവസം നീണ്ട പണിമുടക്ക് പിന്‍വലിച്ചത്. ഇത് പ്രകാരം പുതുക്കിയ ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തേക്ക് നീട്ടീവെക്കാന്‍ ധാരണയായി. ടെണ്ടറിന് മുന്‍പ് ഉപാധികള്‍ സംബന്ധിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ചര്‍ച്ചകള്‍ നടത്താമെന്നും കലക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കിയ ടെണ്ടര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കുക, ടാങ്കര്‍ ലോറികളില്‍ പുതിയ സെന്‍സറും പൂട്ടും ഘടിപ്പിക്കുന്നതിന്റെ ചെലവ് കമ്പനി വഹിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത സമര സമിതിയുടെ പണിമുടക്ക്.

സമരത്തെത്തുടര്‍ന്ന് ഇരുമ്പനം ഐഒസിയിലെ ഇന്ധനവിതരണം പൂര്‍ണ്ണമായും നിലച്ചിരുന്നു. ഇന്ധനമില്ലാതായതിനാല്‍ സംസ്ഥാനത്തെ ഐഒസി പമ്പുകളും പൂട്ടിത്തുടങ്ങിയിരുന്നു. സമരം അവസാനിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇന്ധന വിതരണം ഇന്ന് തന്നെ പുനസ്ഥാപിക്കും.

Tags:    

Similar News