പ്രവാസി എഴുത്തുകാരന്റെ പുസ്തകം ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയിലേക്ക്

Update: 2018-06-02 04:54 GMT
Editor : Ubaid
പ്രവാസി എഴുത്തുകാരന്റെ പുസ്തകം ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയിലേക്ക്
Advertising

കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ലോക രാഷ്ട്രീയ ചലനങ്ങൾ ചർച്ച ചെയ്യുന്നതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരണം കൂടിയാണിത്.

പ്രവാസിയായ എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂരിന്‍റെ പുസ്തകം ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ലോക രാഷ്ര്ടീയ ചലനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകത്തിന്‍റെ ഇംഗ്ളീഷ് പരിഭാഷയാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ലോക രാഷ്ട്രീയ ചലനങ്ങൾ ചർച്ച ചെയ്യുന്നതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരണം കൂടിയാണിത്. 'റ്റു ഹൂം ഡസ് ദ റ്റ്വന്റിഫസ്റ്റ് സെഞ്ച്വറി ബിലോങ്ങ് ? എന്ന പേരില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പതിപ്പാണ് മേളയില്‍ ഇടം നേടിയത്. 7500 ല്‍ അധികം പ്രസാധകര്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രദര്‍ശനങ്ങളിലൊന്നാണ് ഫ്രാങ്ക്ഫര്‍ട്ട് മേള. വിവിധ ഭാഷകളില്‍ നിന്നുള്ള ആയിരക്കണക്കിനു പുസ്തകങ്ങളുടെ തര്‍ജ്ജമാവകാശം മേളയില്‍ കൈമാറും. പ്രശസ്ത ഇറാനിയന്‍ എഴുത്തുകാരനായ കുറോഷ് സിയാ ബാരി മന്‍സൂറിന്‍റെ പുസ്തകത്തിന്‍റെ പാഴ്സി പരിഭാഷയുടെ പകര്‍പ്പകവാശം സ്വന്തമാക്കുകയും ചെയ്തു.

നവംബറില്‍ മെക്സിക്കോയില്‍ നടക്കുന്ന 'ഗുവാദല്‍ജാര' മേളയിലേക്കും പുസ്തകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുസ്തത്തിന്‍റെ ദൃശ്യഭാഷയും തയ്യാറാക്കുന്നുണ്ട്. മാഹി സ്വദേശിയായ മന്‍സൂര്‍ പള്ളൂര്‍ സൗദി അറേബ്യയില്‍ ദമ്മാമിലാണ് ജോലി ചെയ്യുന്നത്. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ ഇദ്ദേഹം ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയുടെ വക്താവ് കൂടിയാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News